A Complete Journey Through Music
Song: Ee Vazhiye
Artiste(s): Karthik & Nithya Mammen
Lyricist: Sreerekha Bhaskaran
Composer: Ishaan Chhabra
Album: The Kungfu Master
Ee vazhiye mukilaayi ozhukaam
Aalolam
Paravayaayi uyaruvaan chirakukal
Thedeedaam
Olangal neeraadum, theeratthil
Maaleyam chaarttheedum, ormmakal chaare..
((Ee vazhiye mukilaayi ozhukaam
Aalolam))
Pulari veyil viralukalaal
Rithuvezhuthum maayaa varnangal
Malarukale kortthoo naam
Aniyukayaayi oru pookkaalam
Priyatharametho gaanam paadee naam
Melle..
Smrithikaliletho sneham thoomanjaayi
Peyye…
Oru kanavaayi naam
((Ee vazhiye mukilaayi ozhukaam
Aalolam
Paravayaayi uyaruvaan chirakukal
Thedeedaam))
Ee neelashailangalum
Ee vaahinee theeravum
Paadangalil snehamaam
Pookkal virikkunnuvo
Ini neelum vazhee
Chiriyithaluthirumee yaathrayil
Kallolinee, alayilozhuki naamengu poyi
Maanjeedalle, mangeedalle
Ee swargatheeram
((Ee vazhiye mukilaayi ozhukaam
Aalolam
Paravayaayi uyaruvaan chirakukal
Thedeedaam))
((Olangal neeraadum, theeratthil
Maaleyam chaarttheedum, ormmakal chaare..))
((Ee vazhiye mukilaayi ozhukaam
Aalolam))
ഈ വഴിയേ മുകിലായി ഒഴുകാം
ആലോലം
പറവയായി ഉയരുവാൻ ചിറകുകൾ
തേടീടാം
ഓളങ്ങൾ നീരാടും, തീരത്തിൽ
മാലേയം ചാർത്തീടും, ഓർമ്മകൾ ചാരേ..
((ഈ വഴിയേ മുകിലായി ഒഴുകാം
ആലോലം))
പുലരി വെയിൽ വിരലുകളാൽ
ഋതുവെഴുതും മായാ വർണങ്ങൾ
മലരുകളെ കോർത്തൂ നാം
അണിയുകയായി ഒരു പൂക്കാലം
പ്രിയതരമേതോ ഗാനം പാടേ നാം
മെല്ലേ..
സ്‌മൃതികളിലേതോ സ്നേഹം തൂമഞ്ഞായി
പെയ്യേ…
ഒരു കനവായി നാം
((ഈ വഴിയേ മുകിലായി ഒഴുകാം
ആലോലം
പറവയായി ഉയരുവാൻ ചിറകുകൾ
തേടീടാം))
ഈ നീലശൈലങ്ങളും
ഈ വാഹിനീ തീരവും
പാദങ്ങളിൽ സ്നേഹമാം
പൂക്കൾ വിരിക്കുന്നുവോ
ഇനി നീളും വഴീ
ചിരിയിതളുതിരുമീ യാത്രയിൽ
കല്ലോലിനീ, അലയിലൊഴുകി നാമെങ്ങു പോയി
മാഞ്ഞീടല്ലേ, മങ്ങീടല്ലേ
ഈ സ്വർഗതീരം
((ഈ വഴിയേ മുകിലായി ഒഴുകാം
ആലോലം
പറവയായി ഉയരുവാൻ ചിറകുകൾ
തേടീടാം))
((ഓളങ്ങൾ നീരാടും, തീരത്തിൽ
മാലേയം ചാർത്തീടും, ഓർമ്മകൾ ചാരേ..))
((ഈ വഴിയേ മുകിലായി ഒഴുകാം
ആലോലം))