Song: Ila Peythu Moodumee
Artiste(s): Sithara Krishnakumar
Lyricist: B.K. Harinarayanan
Composer: Ouseppachen
Album: Ellam Sheriyakum
Ila peythu moodumee
Naattuman paathayil
Thanalaayi varunnavan neeye
Karalinte kadalaasu
Pothiyile chinthakal
Ariyaathe thottavan neeye
Orumichu naam nadakkunnoraa neratthu
Oru paattu koottinundaayirunnu
Oru paattu koottinundaayirunnu
Oru vaakku mindaathe mounamaayethrayo
Kavitha naam kaimaariyille..
Akale pirakkum, pular kaala sooryanaayi
Niraye kinaavu kandille
Niraye kinaavu kandille
Adaruvaanaavathadutthoree neratthu
Samayam kozhinju veezhunnoo
Oru paneer poovaayi chuvannoree sandhyayil
Vida chollidunnuvo nammal
Hridayam murukke podinju kondaarkkaayi
Iruvazhikkaakunnu nammal
Iniyennu kaanumo
Ini ninte paattukal
Ivalonnu paadumo thozhaa
Iniyonnu kaanumo
Ini ninte paattukal
Ivalonnu paadumo thozhaa
ഇല പെയ്തു മൂടുമീ
നാട്ടുമൺ പാതയിൽ
തണലായി വരുന്നവൻ നീയേ
കരളിന്റെ കടലാസു
പൊതിയിലെ ചിന്തകൾ
അറിയാതെ തൊട്ടവൻ നീയേ
ഒരുമിച്ചു നാം നടക്കുന്നൊരാ നേരത്ത്
ഒരു പാട്ടു കൂട്ടിനുണ്ടായിരുന്നു
ഒരു പാട്ടു കൂട്ടിനുണ്ടായിരുന്നു
ഒരു വാക്കു മിണ്ടാതെ മൗനമായെത്രയോ
കവിത നാം കൈമാറിയില്ലേ..
അകലെ പിറക്കും, പുലർ കാല സൂര്യനായി
നിറയെ കിനാവ് കണ്ടില്ലേ
നിറയെ കിനാവ് കണ്ടില്ലേ
അടരുവാനാവാത്തടുത്തൊരീ നേരത്ത്
സമയം കൊഴിഞ്ഞു വീഴുന്നൂ
ഒരു പനീർ പൂവായി ചുവന്നൊരീ സന്ധ്യയിൽ
വിട ചൊല്ലിടുന്നുവോ നമ്മൾ
ഹൃദയം മുറുക്കെ പൊടിഞ്ഞു കൊണ്ടാർക്കായി
ഇരുവഴിക്കാകുന്നു നമ്മൾ
ഇനിയെന്നു കാണുമോ
ഇനി നിന്റെ പാട്ടുകൾ
ഇവളൊന്നു പാടുമോ തോഴാ
ഇനിയൊന്നു കാണുമോ
ഇനി നിന്റെ പാട്ടുകൾ
ഇവളൊന്നു പാടുമോ തോഴാ