Song: Pranayamennoru Vaakku
Artiste(s): Anne Amie
Lyricist: B.K. Harinarayanan
Composer: M. Jayachandran
Album: Meri Awas Suno
Pranayamennoru vaakku
Karuthumulliloraalkku
Oru vaakku, oru nokku
Ozhukidaamathilekku
((Ee
Pranayamennoru vaakku
Karuthumulliloraalkku))
Oru viral thazhukalin
Thenalla pranayam
Oru pakal kanavu pol
Pozhiyilla pranayam
Oro ninavilum
Nanunane vannoree nilppu
((Ee
Pranayamennoru vaakku
Karuthumulliloraalkku))
Oru kadal dooravum
Dooramalla
Oru kanal chuzhiyilum
Vaadukilla
Ennummevideyum
Koodeyundennorurappu
((Ee
Pranayamennoru vaakku
Karuthumulliloraalkku))
പ്രണയമെന്നൊരു വാക്കു
കരുതുമുള്ളിലൊരാൾക്കു
ഒരു വാക്കു, ഒരു നോക്ക്
ഒഴുകിടാമതിലേക്കു
((ഈ
പ്രണയമെന്നൊരു വാക്കു
കരുതുമുള്ളിലൊരാൾക്കു))
ഒരു വിരൽ തഴുകലിൻ
തേനല്ല പ്രണയം
ഒരു പകൽ കനവ് പോൽ
പൊഴിയില്ല പ്രണയം
ഓരോ നിനവിലും
നനുനനെ വന്നൊരീ നിൽപ്പ്
((ഈ
പ്രണയമെന്നൊരു വാക്കു
കരുതുമുള്ളിലൊരാൾക്കു))
ഒരു കടൽ ദൂരവും
ദൂരമല്ല
ഒരു കനൽ ചുഴിയിലും
വാടുകില്ല
എന്നുമെവിടെയും
കൂടെയുണ്ടെന്നൊരുറപ്പു
((ഈ
പ്രണയമെന്നൊരു വാക്കു
കരുതുമുള്ളിലൊരാൾക്കു))