Song: Mizhikalil Mizhikalaal (The Separation)
Artiste(s): Sachin Balu
Lyricist: Vivek Muzhakkunnu
Composer: Sankar Sharma
Album: 4 Years
Mizhikalil mizhikalaal
Akaleyakale nammal
Mozhikalaal vazhikalil
Pozhiyumilakal mounam
Azhalinaalanudinam
Aniyumee mukhapadam
Kathayilum kanavilum
Pakalilum iravilum
Thanalinaal chirakinaal
Uyiru chertthidaamarike
Puthu thaarangal, vida chollaathe
Marannengengu maayunna naal
Kurimaanangal, manamekaathe
Parannengengu pokunna naal
Iniyillayee vazhi
Thirike yaathrayaayi
Iniyennumee vazhi
Akale maathramaayi
Oru vela naaleyaakumenkilee
Vazhi varaam
മിഴികളിൽ മിഴികളാൽ
അകലെയകലേ നമ്മൾ
മൊഴികളാൽ വഴികളിൽ
പൊഴിയുമിലകൾ മൗനം
അഴലിനനുദിനം
അണിയുമീ മുഖപടം
കഥയിലും കനവിലും
പകലിലും ഇരവിലും
തണലിനാൽ ചിറകിനാൽ
ഉയിരു ചേർത്തിടാമരികെ
പുതു താരങ്ങൾ, വിട ചൊല്ലാതെ
മറന്നെങ്ങെങ്ങു മായുന്ന നാൾ
കുറിമാനങ്ങൾ, മനമേകാതെ
പറന്നെങ്ങെങ്ങു പോകുന്ന നാൾ
ഇനിയില്ലയീ വഴി
തിരികെ യാത്രയായി
ഇനിയെന്നുമീ വഴി
അകലെ മാത്രമായി
ഒരു വേള നാളെയാകുമെങ്കിലീ
വഴി വരാം