Pullorkudavum


Song: Pullorkkudavum
Artiste(s): M.G. Sreekumar
Lyricist: Kaithapram Damodaran Namboothiri
Composer: Vidyasagar
Album: Mahaatma

Pullorkkudavum, manveenayum
Kaavum kulavum, kulirormmayaayi
Niranaazhiyil (niranaazhiyil)
Kadanangalaayi (kadanangalaayi)
Nira deepamo (niradeepamo)
Kanalaazhiyaayi (kanalaazhiyaayi)

Puzhayum mazhayum veyilum thanalum
Sandhyaanaamam polum vidaraakkanavaayi

Sreeraamam aaraadhaye
Sreepadam sachinthaye

((Pullorkkudavum, manveenayum
Kaavum kulavum, kulirormmayaayi))

Ammeyennothum neram
Kadalolam kanneer peythu
Hridayatthil kenurangi
Theeraamoham

Vellottu kai vala veenu
Thaalola poo pozhinju
Ilamaavin kannikkombil
Maampoo vaadi

Poomalayoravum
Manimulla varambilum
Aavani vannu poyi
Thiruvaathira maanju poyi

((Puzhayum mazhayum veyilum thanalum
Sandhyaanaamam polum vidaraakkanavaayi))

Illatthe kulangare
Neelaambal thandulanju
Uthraadappootthumbikalo
Mindaathaayi

Chenthengil thottu kaliykkaan
Maanchottilodiyolikkaan
Poomaalakkaaviloraalum
Poraathaayi

Aadikkombanum poovaalippaikkalum
Annaarkkannanum, kanavoram maanju poyi

((Puzhayum mazhayum veyilum thanalum
Sandhyaanaamam polum vidaraakkanavaayi))

((Pullorkkudavum, manveenayum
Kaavum kulavum, kulirormmayaayi
Niranaazhiyil (niranaazhiyil)
Kadangalaayi (kadanangalaayi)
Nira deepamo (niradeepamo)
Kanalaazhiyaayi (kanalaazhiyaayi)))

((Puzhayum mazhayum veyilum thanalum
Sandhyaanaamam polum vidaraakkanavaayi))

((Sreeraamam aaraadhaye
Sreepadam sachinthaye))

((Sreeraamam aaraadhaye
Sreepadam sachinthaye))

പുള്ളോർക്കുടവും, മൺവീണയും
കാവും കുളവും, കുളിരോർമ്മയായി
നിറനാഴിയിൽ (നിറനാഴിയിൽ)
കദനങ്ങളായി (കദനങ്ങളായി)
നിറ ദീപമോ (നിറദീപമോ)
കനലാഴിയായി (കനലാഴിയായി)

പുഴയും മഴയും വെയിലും തണലും
സന്ധ്യാനാമം പോലും വിടരാക്കനാവായി

ശ്രീരാമം ആരാധയേ
ശ്രീപാദം സചിന്തയെ

((പുള്ളോർക്കുടവും, മൺവീണയും
കാവും കുളവും, കുളിരോർമ്മയായി))

അമ്മേയെന്നോതും നേരം
കടലോളം കണ്ണീർ പെയ്തു
ഹൃദയത്തിൽ കേണുറങ്ങി
തീരാമോഹം

വെള്ളോട്ടു കൈ വള വീണു
താലോല പൂ പൊഴിഞ്ഞു
ഇളമാവിൻ കന്നിക്കൊമ്പിൽ
മാമ്പൂ വാടി

പൂമലയോരവും
മണിമുല്ല വരമ്പിലും
ആവണി വന്നു പോയി
തിരുവാതിര മാഞ്ഞു പോയി

((പുഴയും മഴയും വെയിലും തണലും
സന്ധ്യാനാമം പോലും വിടരാക്കനാവായി))

ഇല്ലത്തെ കുളങ്ങരെ
നീലാമ്പൽ തണ്ടുളഞ്ഞു
ഉത്രാടപ്പൂത്തുമ്പികളോ
മിണ്ടാതായി

ചെന്തെങ്ങിൽ തൊട്ടു കളിയ്ക്കാൻ
മാഞ്ചോട്ടിലോടിയൊളിക്കാൻ
പൂമാലക്കാവിലൊരാളും
പോരാതായി

ആടിക്കൊമ്പനും പൂവാലിപ്പണിക്കളും
അണ്ണാറക്കണ്ണനും, കനവോരം മാഞ്ഞു പോയി

((പുഴയും മഴയും വെയിലും തണലും
സന്ധ്യാനാമം പോലും വിടരാക്കനാവായി))

((പുള്ളോർക്കുടവും, മൺവീണയും
കാവും കുളവും, കുളിരോർമ്മയായി
നിറനാഴിയിൽ (നിറനാഴിയിൽ)
കദനങ്ങളായി (കദനങ്ങളായി)
നിറ ദീപമോ (നിറദീപമോ)
കനലാഴിയായി (കനലാഴിയായി)))

((പുഴയും മഴയും വെയിലും തണലും
സന്ധ്യാനാമം പോലും വിടരാക്കനാവായി))

((ശ്രീരാമം ആരാധയേ
ശ്രീപാദം സചിന്തയെ))

((ശ്രീരാമം ആരാധയേ
ശ്രീപാദം സചിന്തയെ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s