A Complete Journey Through Music
Song: Niramizhiyode
Aritste(s): Sooraj Santhosh
Lyricist: Ajeesh Dasan
Composer: Rahul Subrahmanian
Album: Meppadiyan
Niramizhiyode, mezhuthiri pole
Urukukayaanenno ninnullam
Thaane, iniyoru janmam, madiyilurangaan
Maruvili kaathorkke neerunno nencham
Akale marayalle, thirike varukille
Oru thaaraattithalaayi, arike
Veyil kondu moodi ninnoo maamaram
Thanalonnu thedi vannoo neeravam
Kanal neeri neeri maanjo poomaram
Iru kaalppaadukalaayi, thaniye nee
Paathi chaarum, vaathiloramaaro thediyo
Pularnaalam ninnee ormmakal
Paathi chaarum, vaathiloramaaro thengiyo
Niramounam pol mannil sandhyakal
Doore, mizhitthumbil ninnen thinkalo
Maanjo, vazhikkannumaayen thumbiyo
Thaaneyithile..
((Niramizhiyode, mezhuthiri pole
Urukukayaanenno ninnullam
Thaane, iniyoru janmam, madiyilurangaan
Maruvili kaathorkke neerunno nencham))
((Akale marayalle, thirike varukille
Oru thaaraattithalaayi, arike))
((Veyil kondu moodi ninnoo maamaram
Thanalonnu thedi vannoo neeravam
Kanal neeri neeri maanjo poomaram))
((Iru kaalppaadukalaayi, thaniye nee))
Thaniye nee
നിറമിഴിയോടെ, മെഴുതിരി പോലെ
ഉരുകുകയാണെന്നോ നിന്നുള്ളം
താനേ, ഇനിയൊരു ജന്മം, മടിയിലുറങ്ങാൻ
മറുവിളി കാതോർക്കേ നീറുന്നോ നെഞ്ചം
അകലെ മറയല്ലേ, തിരികെ വരുകില്ലേ
ഒരു താരാട്ടിതളായി, അരികെ
വെയിൽ കൊണ്ടു മൂടി നിന്നൂ മാമരം
തണലൊന്നു തേടി വന്നൂ നീരവം
കനൽ നീറി നീറി മാഞ്ഞോ പൂമരം
ഇരു കാൽപ്പാടുകളായി, തനിയെ നീ
പാതി ചാരും, വാതിലോരമാരോ തേടിയോ
പുലർനാളം നിന്നീ ഓർമ്മകൾ
പാതി ചാരും, വാതിലോരമാരോ തേങ്ങിയോ
നിറമൗനം പോൽ മണ്ണിൽ സന്ധ്യകൾ
ദൂരെ, മിഴിത്തുമ്പിൽ നിന്നെൻ തിങ്കളോ
മാഞ്ഞോ, വഴിക്കണ്ണുമായെൻ തുമ്പിയോ
താനേയിതിലേ.
((നിറമിഴിയോടെ, മെഴുതിരി പോലെ
ഉരുകുകയാണെന്നോ നിന്നുള്ളം
താനേ, ഇനിയൊരു ജന്മം, മടിയിലുറങ്ങാൻ
മറുവിളി കാതോർക്കേ നീറുന്നോ നെഞ്ചം))
((അകലെ മറയല്ലേ, തിരികെ വരുകില്ലേ
ഒരു താരാട്ടിതളായി, അരികെ))
((വെയിൽ കൊണ്ടു മൂടി നിന്നൂ മാമരം
തണലൊന്നു തേടി വന്നൂ നീരവം
കനൽ നീറി നീറി മാഞ്ഞോ പൂമരം))
((ഇരു കാൽപ്പാടുകളായി, തനിയെ നീ))
തനിയെ നീ