Song: Karimizhi Niraye
Artiste(s): K.S. Harisankar & Sithara Krishnakumar
Lyricist: Manu Manjith
Composer: Kailas Menon
Album: Janaki Jaane
Kinnaarakkaivala konchunnithaa
Poomaaranevide
Nin poomaaranevide
Manippallakkumaayi varuvaan
Avan vaikunnathenthiniyum
Ariyumo nee ariyumo
Karimizhi niraye
Oru puthu kanavo
Panimathimukhi nin
Parinayamanaye
Vasanthangal neythum konde
Chirikalilaliye hey
Kathirmandapam theerthenno
Karalile vaniyil
Vilikkunnu ninne njaanen
Vilakkaayi maarille
Nilavile mashiyaal
Ninavukalezhuthee
Nizhaloru sakhiyaayi
Kali parayukayaayi
Ilatthaali maaril minnum
Madhuravathariye hey
Idam nenchinullil thooval
Thazhukiya kuliro
Ivalkkulla sammaanam nee
Orukkunnathenthaano
Maargazhi kaattum melle
Koode ponne
Nanmakal nernnum konde
Nerukil thotte
Thoomazhakkaalam pole
Sneham peythe
Nalloru neram nenchil
Niravaakunne
Janmangal pankitteedaan
Kaatthengaaro
Mounangal thammil thammil
Kai maarunnaal
Mohangalerunnunde
Athirukalariyaathe
Varnangalengum minni
Ivide, irumanamazhakaniye
((Kinnaarakkaivala konchunnithaa
Poomaaranevide
Nin poomaaranevide))
((Manippallakkumaayi varuvaan
Avan vaikunnathenthiniyum
Ariyumo nee ariyumo))
Mayilppeeli choodum neelaraavil
Melle arikil nilkke
Mozhikkulliletho naanamenthe
Kallakkannanaayen
Ulliluri thediya kurumbukalaal
Pullaankuzhal paattil
Manju kavilil mutthaam
Thellonnu marayumbol
Pidayukayo..
Kaattinte oru doothil
Paribhavamo..
Neeyennilozhiyaathe
Pozhiyukayo
Jeevante jalashankhil
Nirayukayo..
((Karimizhi niraye
Oru puthu kanavo
Panimathimukhi nin
Parinayamanaye))
((Vasanthangal neythum konde
Chirikalilaliye hey
Kathirmandapam theerthenno
Karalile vaniyil))
((Vilikkunnu ninne njaanen
Vilakkaayi maarille))
കിന്നാരക്കൈവള കൊഞ്ചുന്നിതാ
പൂമാരനെവിടെ
നിൻ പൂമാരനെവിടെ
മണിപ്പല്ലക്കുമായി വരുവാൻ
അവൻ വൈകുന്നതെന്തിനിയും
അറിയുമോ നീ അറിയുമോ
കരിമിഴി നിറയെ
ഒരു പുതു കനവോ
പനിമതിമുഖി നിൻ
പരിണയമണയെ
വസന്തങ്ങൾ നെയ്തും കൊണ്ടേ
ചിരികളിലലിയെ ഹേ
കതിർമണ്ഡപം തീർത്തെന്നോ
കരളിലെ വനിയിൽ
വിളിക്കുന്നു നിന്നെ ഞാനെൻ
വിളക്കായി മാറില്ലേ
നിലവിലെ മഷിയാൽ
നിനവുകളെഴുതീ
നിഴലൊരു സഖിയായി
കളി പറയുകയായി
ഇലത്താളി മാറിൽ മിന്നും
മധുരവതറിയെ ഹേ
ഇടം നെഞ്ചിനുള്ളിൽ തൂവൽ
തഴുകിയ കുളിരോ
ഇവൾക്കുള്ള സമ്മാനം നീ
ഒരുക്കുന്നതെന്താണോ
മാർഗഴി കാറ്റും മെല്ലെ
കൂടെ പോന്നേ
നന്മകൾ നേർന്നും കൊണ്ടേ
നെറുകയിൽ തൊട്ടേ
തൂമഴക്കാലം പോലെ
സ്നേഹം പെയ്തേ
നല്ലൊരു നേരം നെഞ്ചിൽ
നിറവാകുന്നേ
ജന്മങ്ങൾ പങ്കിട്ടീടാൻ
കാത്തെങ്ങാരോ
മൗനങ്ങൾ തമ്മിൽ തമ്മിൽ
കൈ മാറുന്നാൾ
മോഹങ്ങളേറുന്നുണ്ടെ
അതിരുകളറിയാതെ
വർണങ്ങളെങ്ങും മിന്നി
ഇവിടെ, ഇരുമനമഴകണിയെ
((കിന്നാരക്കൈവള കൊഞ്ചുന്നിതാ
പൂമാരനെവിടെ
നിൻ പൂമാരനെവിടെ))
((മണിപ്പല്ലക്കുമായി വരുവാൻ
അവൻ വൈകുന്നതെന്തിനിയും
അറിയുമോ നീ അറിയുമോ))
മയിൽപ്പീലി ചൂടും നീലരാവിൽ
മെല്ലെ അരികിൽ നിൽക്കെ
മൊഴിക്കുള്ളിലേതോ നാണമെന്തേ
കള്ളക്കണ്ണനായെൻ
ഉള്ളിലൂറി തേടിയ കുറുമ്പുകളാൽ
പുല്ലാങ്കുഴൽ പാട്ടിൽ
മഞ്ഞു കവിളിൽ മുത്താം
തെല്ലൊന്നു മറയുമ്പോൾ
പിടയുകയോ..
കാറ്റിന്റെ ഒരു ദൂതിൽ
പരിഭവമോ..
നീയെന്നിലൊഴിയാതെ
പൊഴിയുകയോ
ജീവന്റെ ജലാശംഖിൽ
നിറയുകയോ..
((കരിമിഴി നിറയെ
ഒരു പുതു കനവോ
പനിമതിമുഖി നിൻ
പരിണയമണയെ))
((വസന്തങ്ങൾ നെയ്തും കൊണ്ടേ
ചിരികളിലലിയെ ഹേ
കതിർമണ്ഡപം തീർത്തെന്നോ
കരളിലെ വനിയിൽ))
((വിളിക്കുന്നു നിന്നെ ഞാനെൻ
വിളക്കായി മാറില്ലേ))