A Complete Journey Through Music
Malharile Venmeghame
Venthoovalazhakaayi peythuvo nee
Manimuthukal nee korthuvo,
Mazhavillinnazhakaayi nee
(Malharile Venmeghame
Manjolumazhakaayi peythuvo nee
Manimuthukal nee korthuvo,
Mazhavillinnazhakaayi nee)
Angakale ninnum mooliyethum-
ninte pranayamarulunnoru devaraagam
Oru maathra kaelkkuvaan kaathorthu-
premathin aazhamariyunnoru hridhayamanthram
Oru kulirkaattaayi ninne njaan punarumpol
Neeyennil mazhayaayi, Eenamaayi maarukille
((Malharile Venmeghame
Manjolumazhakaayi peythuvo nee
Manimuthukal nee korthuvo,
Mazhavillinnazhakaayi nee))
Megham maranjoru aakaashakoottile
Vezhaampalaayi manam kaenidunnu
Pakaline kaanuvaan kothiyaayi raavinum
Madhuramaam snehathilaliyuvaanaayi
Oru thulli mazhayaayi enne nee thazhukumpol
Neeyente jeevanil thaalamaayi maarukille
((Malharile Venmeghame
Manjolumazhakaayi peythuvo nee
Manimuthukal nee korthuvo,
Mazhavillinnazhakaayi nee))
-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-
മല്‍ഹാറിലെ വെണ്‍മേഘമേ
വെണ്‍തൂവലഴകായി പെയ്തുവോ നീ
മണിമുത്തുകള്‍ നീ കോര്‍ത്തുവോ,
മഴവില്ലിന്നഴകായി നീ
((മല്‍ഹാറിലെ വെണ്‍മേഘമേ
മഞ്ഞോലുമഴകായി പെയ്തുവോ നീ
മണിമുത്തുകള്‍ നീ കോര്‍ത്തുവോ,
മഴവില്ലിന്നഴകായി നീ))
അങ്ങകലെ നിന്നും മൂളിയെത്തും-
നിന്‍റെ പ്രണയമരുളുന്നോരു ദേവരാഗം
ഒരു മാത്ര കേള്‍ക്കുവാന്‍ കാതോര്‍ത്തു-
പ്രേമത്തിന്‍ ആഴമറിയുന്നൊരു ഹൃദയമന്ത്രം
ഒരു കുളിര്‍കാറ്റായി നിന്നെ ഞാന്‍ പുണരുമ്പോള്‍
നീയെന്നില്‍ മഴയായി, ഈണമായി മാറുകില്ലേ
((മല്‍ഹാറിലെ വെണ്‍മേഘമേ
മഞ്ഞോലുമഴകായി പെയ്തുവോ നീ
മണിമുത്തുകള്‍ നീ കോര്‍ത്തുവോ,
മഴവില്ലിന്നഴകായി നീ))
മേഘം മറഞ്ഞൊരു ആകാശകൂട്ടിലെ
വേഴാമ്പലായി മനം കേണിടുന്നു
പകലിനെ കാണുവാന്‍ കൊതിയായി രാവിനും
മധുരമാം സ്നേഹത്തിലലിയുവാനായി
ഒരു തുള്ളി മഴയായി എന്നെ നീ തഴുകുമ്പോള്‍
നീയെന്‍റെ ജീവനില്‍ താളമായി മാറുകില്ലേ
((മല്‍ഹാറിലെ വെണ്‍മേഘമേ
മഞ്ഞോലുമഴകായി പെയ്തുവോ നീ
മണിമുത്തുകള്‍ നീ കോര്‍ത്തുവോ,
മഴവില്ലിന്നഴകായി നീ))
((മല്‍ഹാറിലെ വെണ്‍മേഘമേ
മഞ്ഞോലുമഴകായി പെയ്തുവോ നീ
മണിമുത്തുകള്‍ നീ കോര്‍ത്തുവോ,
മഴവില്ലിന്നഴകായി നീ))